ഞായറാഴ്‌ച, ജൂലൈ 02, 2023

Self -Help

Self Help

"You are full of negativity man", what caused this change to you? There was a genuine concern in her eyes. I wasn't amused. I am quite used to these kinds of exclamations. I am now accustomed to the routine free worthless opinions, advice and motivational talks, to the extent that I can   now predict the next line of advice so easily.

For me, it is nothing but a retribution, six weeks before, I was the advisor to many of my peers, exultant with my successful training antics, I was feeling invincible, atop of the world, waiting and yearning to spread my wings and fly away to the farther horizons. All changed.

I was in no mood to do an introspection yet, for I feared that I may stoop further low in my morale. I have now developed a hobby of pouring through thousands of self-help articles on the internet; to find an elixir for the presumed negative mentality. Everything suggested was experimented with; some suggested early sleep, some suggested do-it notes, some even went too far with suggestions of some therapies and asanas.

In the end I realized that what I have to do is really help myself. No number of external inspirations, asanas or meditation will release me from this situation. I should feel worthy of myself. I shouldn't loathe the me. 

At the end, I decided to help myself.!!







ശനിയാഴ്‌ച, നവംബർ 26, 2011

Swapnangalillatha Manushyar... (സ്വപ്നങ്ങളില്ലാത്ത മനുഷ്യർ !)

സ്വപ്നങ്ങളില്ലാത്ത   മനുഷ്യർ !
സ്വപ്നം ..  അതിന്റെ ആകെതുകയാണോ ജീവിതം എന്ന് പലപ്പോഴും ആലോച്ചിക്കാറുണ്ട് അഗാധനിദ്രയില്‍ നാം  കണ്ടെടുക്കുന്ന ആ ചെറുമുത്തുകള്‍ അല്ലെ നമ്മുടെ  നാളത്തെ ലക്ഷ്യങ്ങള്‍?? 

സ്വപ്‌നങ്ങള്‍ ഇല്ലാത്ത  മനുഷ്യരുണ്ടോ? സ്വപ്നം കാണാന്‍ അറിയാത്തവര്‍ ?  രണ്ടാമത്തെ കൂട്ടര്‍  വിരളമായിരിക്കും.. എന്നാല്‍  ആദ്യത്തെ വകുപ്പ് ഉണ്ട്.. സ്വപ്‌നങ്ങള്‍ ഇല്ലാത്തവര്‍ ..

ബാല്യം.. ആഗ്രഹങ്ങള്‍ സ്വപ്നങ്ങളായി പരിണമിക്കുന , നിറ കാഴ്ചകള്‍ മായാത്ത  വർണ്ണകോലങ്ങള്‍  ചാര്‍ത്തുന്ന ആ സമയത്ത് എന്തായിരുന്നു എന്റെ മനസ്സില്‍?? അച്ഛമ്മ ചൊല്ലി തന്നിരുന്ന ചെറു ശ്ലോകങ്ങളുടെ ചിത്രാവിഷ്കാരം ? ശിവനും പാര്‍വതിയും നരകവും  സ്വര്‍ഗവും മറ്റും,സ്വഭാവനയില്‍ കണ്ട നാളുകള്‍. ശരിയും തെറ്റും കണക്ക് വെയ്കുന്ന ചിത്രഗുപ്തന്റെ കൊട്ടാരത്തില്‍ സ്വവിധി കാത്തുനിൽക്കുന്ന  മനുഷ്യരെ.. അങ്ങിനെ എന്തെല്ലാം...

പിന്നിടെപ്പോഴോ സ്വപ്നത്തിന്റെ  നിറം മാറി.. ഭാവം മാറി.. സ്വപ്നങ്ങളില്‍ നിനും അത് സ്വപ്നമായി ചുരുങ്ങി..  ആ ഒരു സ്വപ്നം മനസ്സിലെ മയില്‍ പീലിയായി... അത് പെറ്റു പെരുകി.. ഒരേ പോലെയുള്ള ആയിരം മയില്‍ പീലികള്‍.. മോഹമായി.. ആവേശമായി.. ജീവ്തിലക്ഷ്യമായി.. അതിനു ഒരു മനുഷ്യ രൂപം കൈവന്നു.. അന്നാദ്യമായി അറിഞ്ഞു.. സ്വപ്നത്തിന്റെ വശ്യത.. മധുരിമ..

മോഹസാഫല്യം ലക്ഷ്യമായി.. അതുവരെയരിയാത്ത ആത്മവിശ്വാസം.. സ്വപ്നത്തിന്റെ മൂർത്തമായ  സാമിപ്യം മയില്പീലികൾക്ക്  ചിറകുകള്‍ കൊടുത്തു.. 
ഒരിക്കല്‍ മയില്‍പീലികള്‍ കൈമോശം വന്നു പോയി.. ചിറകു മുളച്ച മയില്‍ പീലി വേറെ കൂട് തേടി.. സ്വപ്നമോഴിഞ്ഞ കൂടായി മനസ്സ്.. ഇരുട്ട് പിടിച്ച.. അടച്ചിട്ട അറ   പോലെ.. 

ഇന്ന്  ഞാന്‍ തിരിച്ചറിയുന്നു . സ്വപ്നങ്ങളില്ലാത്ത മനുഷ്യരുണ്ട്‌ ..ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ടവര്‍ ,... കണ്ണീരും ചിരിയും കൈമോശം വന്നവര്‍.. ഇന്നലെകള്‍ നഷ്ടപെട്ടവര്‍.. ഇന്നുകള്‍ ഇല്ലാത്തവര്‍.. നാളെയെ ഭയക്കുന്നവര്‍ ... ഇന്നലത്തെ  അവരുടെ സ്വപ്നം അന്യനു  ഇന്നിന്റെ യാഥാര്‍ത്ഥ്യമായി  തീരുമ്പോള്‍, അത് കണ്ടു നെടുവീര്‍പിട്ടു  ഉള്ളില്‍ വിലപിക്കാന്‍ വിധിക്കപെട്ടവര്‍.. 

ഞാന്‍ അവരിലൊരാള്‍ മാത്രം.. വിഗത സഞ്ചാരി..