സ്വപ്നങ്ങളില്ലാത്ത മനുഷ്യർ !
സ്വപ്നം .. അതിന്റെ ആകെതുകയാണോ ജീവിതം എന്ന് പലപ്പോഴും ആലോച്ചിക്കാറുണ്ട് അഗാധനിദ്രയില്‍ നാം കണ്ടെടുക്കുന്ന ആ ചെറുമുത്തുകള്‍ അല്ലെ നമ്മുടെ നാളത്തെ ലക്ഷ്യങ്ങള്‍??
സ്വപ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരുണ്ടോ? സ്വപ്നം കാണാന്‍ അറിയാത്തവര്‍ ? രണ്ടാമത്തെ കൂട്ടര്‍ വിരളമായിരിക്കും.. എന്നാല്‍ ആദ്യത്തെ വകുപ്പ് ഉണ്ട്.. സ്വപ്‌നങ്ങള്‍ ഇല്ലാത്തവര്‍ ..
ബാല്യം.. ആഗ്രഹങ്ങള്‍ സ്വപ്നങ്ങളായി പരിണമിക്കുന , നിറ കാഴ്ചകള്‍ മായാത്ത വർണ്ണകോലങ്ങള്‍ ചാര്‍ത്തുന്ന ആ സമയത്ത് എന്തായിരുന്നു എന്റെ മനസ്സില്‍?? അച്ഛമ്മ ചൊല്ലി തന്നിരുന്ന ചെറു ശ്ലോകങ്ങളുടെ ചിത്രാവിഷ്കാരം ? ശിവനും പാര്‍വതിയും നരകവും സ്വര്‍ഗവും മറ്റും,സ്വഭാവനയില്‍ കണ്ട നാളുകള്‍. ശരിയും തെറ്റും കണക്ക് വെയ്കുന്ന ചിത്രഗുപ്തന്റെ കൊട്ടാരത്തില്‍ സ്വവിധി കാത്തുനിൽക്കുന്ന മനുഷ്യരെ.. അങ്ങിനെ എന്തെല്ലാം...
പിന്നിടെപ്പോഴോ സ്വപ്നത്തിന്റെ നിറം മാറി.. ഭാവം മാറി.. സ്വപ്നങ്ങളില്‍ നിനും അത് സ്വപ്നമായി ചുരുങ്ങി.. ആ ഒരു സ്വപ്നം മനസ്സിലെ മയില്‍ പീലിയായി... അത് പെറ്റു പെരുകി.. ഒരേ പോലെയുള്ള ആയിരം മയില്‍ പീലികള്‍.. മോഹമായി.. ആവേശമായി.. ജീവ്തിലക്ഷ്യമായി.. അതിനു ഒരു മനുഷ്യ രൂപം കൈവന്നു.. അന്നാദ്യമായി അറിഞ്ഞു.. സ്വപ്നത്തിന്റെ വശ്യത.. മധുരിമ..
മോഹസാഫല്യം ലക്ഷ്യമായി.. അതുവരെയരിയാത്ത ആത്മവിശ്വാസം.. സ്വപ്നത്തിന്റെ മൂർത്തമായ സാമിപ്യം മയില്പീലികൾക്ക് ചിറകുകള്‍ കൊടുത്തു..
ഒരിക്കല്‍ മയില്‍പീലികള്‍ കൈമോശം വന്നു പോയി.. ചിറകു മുളച്ച മയില്‍ പീലി വേറെ കൂട് തേടി.. സ്വപ്നമോഴിഞ്ഞ കൂടായി മനസ്സ്.. ഇരുട്ട് പിടിച്ച.. അടച്ചിട്ട അറ പോലെ..
ഇന്ന് ഞാന്‍ തിരിച്ചറിയുന്നു . സ്വപ്നങ്ങളില്ലാത്ത മനുഷ്യരുണ്ട് ..ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ടവര്‍ ,... കണ്ണീരും ചിരിയും കൈമോശം വന്നവര്‍.. ഇന്നലെകള്‍ നഷ്ടപെട്ടവര്‍.. ഇന്നുകള്‍ ഇല്ലാത്തവര്‍.. നാളെയെ ഭയക്കുന്നവര്‍ ... ഇന്നലത്തെ അവരുടെ സ്വപ്നം അന്യനു ഇന്നിന്റെ യാഥാര്‍ത്ഥ്യമായി തീരുമ്പോള്‍, അത് കണ്ടു നെടുവീര്‍പിട്ടു ഉള്ളില്‍ വിലപിക്കാന്‍ വിധിക്കപെട്ടവര്‍..
ഞാന്‍ അവരിലൊരാള്‍ മാത്രം.. വിഗത സഞ്ചാരി..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ